മുംബൈയിൽ നാല് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ അഞ്ച് പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുർളയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. 11 പേർക്ക് പരിക്കേറ്റു. 12 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഒരാൾ മരിച്ചത്.
അപകടസ്ഥലത്ത് ശിവസേന നേതാവ് ആദിത്യതാക്കറെയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. അപകടസമയത്ത് 21 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കെട്ടിട ഉടമ ആരെന്ന് സംബന്ധിച്ച് വിവരമില്ല.
English summary;mumbai building collapsed one dead
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.