ലോകത്തിലെ മരങ്ങളുടെ നഗരമായി മുംബൈയെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷനും ആര്‍ബര്‍ ഡേ ഫൗണ്ടേഷനും സഹകരിച്ചാണ് മുംബൈക്ക് ഈ അംഗീകാരം നല്‍കിയത്.
ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമാണ് മുംബൈ. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത് ഹൈദരാബാദായിരുന്നു. ഇത്തവണ 17 രാജ്യങ്ങളില്‍ നിന്ന് മൊത്തം 68 നഗരങ്ങളെ തിരഞ്ഞെടുക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
2020ല്‍ 23 രാജ്യങ്ങളിലെ 120 നഗരങ്ങളെയാണ് ഈ അംഗീകാരം തേടിയെത്തിയത്. 2021ല്‍ ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഹൈദരാബാദും മുംബൈയും ഇടംനേടി. ട്രീ സിറ്റീസ് ഓഫ് ദി വേള്‍ഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, മുംബൈയില്‍ 25,000 സന്നദ്ധസേവകരുടെ പ്രയത്‌നത്തിന്റെ ഫലമായി മൊത്തം 425,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വനങ്ങളുടെയും മരങ്ങളുടെയും പരിപാലനത്തെ നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക നയം രൂപീകരിക്കുക, ഒരു വൃക്ഷ പരിപാലന പദ്ധതിക്കായി വാര്‍ഷിക ബജറ്റ് നീക്കി വയ്ക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വാര്‍ഷിക ചടങ്ങുകള്‍ നടത്തുക തുടങ്ങിയവ സംഘടിപ്പിക്കുന്ന നഗരങ്ങളയാണ് ഈ പുരസ്കാരം തേടിയെത്തുക.
ENglish summary;Mumbai, the city of trees; United Nations
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.