30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 19, 2025
March 17, 2025
March 17, 2025
March 9, 2025
March 6, 2025
March 6, 2025
March 5, 2025
March 4, 2025
March 4, 2025

ജിഷ്ണു വധശ്രമക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

Janayugom Webdesk
June 27, 2022 2:50 pm

കോഴിക്കോട് ബാലുശ്ശേരി ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പാലോളി പെരിഞ്ചേരി റംഷാദ് (35) ചാത്തങ്കോത്ത് ജുനൈദ് (28) ചാത്തങ്കോത്ത് സുൽഫി (28) എന്നിവർ കൂടി കസ്റ്റഡിയിൽ. മൂന്ന് പേരും എസ്ഡിപിഐ പ്രവർത്തകരാണ്.

സജീവ ലീഗ് പ്രവർത്തകൻ സുബൈർ ശനിയാഴ്ച പിടിയിലായിരുന്നു. 29 പേരാണ് പ്രതിപട്ടികയിലുള്ളത്. ലീഗ് – എസ്ഡിപിഐ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ജിഷ്ണു ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ബാലുശ്ശേരി ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പ്രാദേശിക എസ്ഡിപിഐ നേതാവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിഷ്ണു വധശ്രമക്കേസിൽ ഇതുവരെ മൂന്ന് ലീഗ് പ്രവർത്തകരടക്കം അറ് പ്രതികൾ റിമാന്റിലാണ്.

Eng­lish summary;murder attempt against jish­nu; Three more SDPI activists in custody

You may also like this video;

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.