21 September 2024, Saturday
KSFE Galaxy Chits Banner 2

വധ ഗൂഢാലോചന കേസ്; മാധ്യമങ്ങൾക്ക് വിലക്ക്

Janayugom Webdesk
കൊച്ചി
April 19, 2022 9:11 pm

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സംബന്ധിച്ച വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വാർത്ത നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ സഹോദരീ ഭർത്താവും കേസിലെ പ്രതിയുമായ സുരാജിനെതിരെയുള്ള വാർത്തകൾ നൽകുന്നതിനാണ് വിലക്ക്.

രഹസ്യവിചാരണ സംബന്ധിച്ച് മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് ആരോപിച്ച് സുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും സുരാജ് ഹർജിയിൽ പറഞ്ഞിരുന്നു.

നേരത്തേ കേസിനെക്കുറിച്ച് സുരാജ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ദിലീപും സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവും ഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ സുഹൃത്ത് ശരത്തുമായി സുരാജ് സംസാരിക്കുന്ന ഓഡിയോയുമായിരുന്നു പുറത്തുവന്നത്. പിന്നാലെയായിരുന്നു ‘മാധ്യമ വിചാരണ’ തടയണമെന്ന് ആവശ്യപ്പെട്ട് സുരാജ് ഹൈക്കോടതിയെ സമീപിച്ചത്.

Eng­lish summary;Murder con­spir­a­cy case; Media banned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.