അമ്പലമുക്കിലെ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരി വിനീത കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു. പ്രതി രാജേന്ദ്രന് പണയം വച്ച വിനീതയുടെ മാല ജ്വല്ലറിയില്‍ നിന്നും കണ്ടെത്തി. കന്യാകുമാരിയിലെ അഞ്ച് ഗ്രാമത്തിലുള്ള ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം ലഭിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടത്തും.
കൊടുംകുറ്റവാളിയായ രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് വിനീതയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നേരത്തെ, നാല് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. 2014ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. കഴുത്തറത്താണ് ഇയാൾ കൃത്യം ചെയ്തത്. ഇതിന് പിന്നാലെ മറ്റൊരാളെയും രാജേന്ദ്രന് കൊലപ്പെടുത്തി. മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകങ്ങളെല്ലാം നടത്തിയത്.
english summary;Murder; Evidence from the defendant continues
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.