ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കേസിലെ പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍. ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്തിരുന്ന 38കാരനായ രജ്വീന്ദര് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോർഡിംഗ്ലെ എന്ന 24കാരിയെ രജ്വീന്ദര് കൊലപ്പെടുത്തിയതിനാണ് ഓസ്ട്രേലിയന്‍ പൊലീസ് കേസെടുത്തിരുന്നത്.
2018ൽ ക്വീൻസ്ലാൻഡിലെ വാന്‍ഗെട്ടി ബീച്ചിലാണ് സംഭവം. ഇന്നിസ്ഫെയിലില്‍ നഴ്സായി ജോലി ചെയ്തിരുന്ന പ്രതി, ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനു ശേഷം ജോലിയും കുടുംബവും ഉപേക്ഷിച്ച് രജ്വീന്ദര് ഇന്ത്യയിലേക്ക് കടന്നു. ഇയാള്‍ വിമാനത്താവളം വഴി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
രജ്വീന്ദറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളർ (5.31 കോടി രൂപ) പാരിതോഷികം നൽകുമെന്ന് ക്വീൻസ്ലാൻഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീൻസ്ലാൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ പാരിതോഷികമാണ് ഇത്.
English Summary: Murder in Australia: Accused arrested in Delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.