23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; കര്‍ണാടക ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാഹനം ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

Janayugom Webdesk
July 28, 2022 12:14 pm

കര്‍ണാടക യുവമോര്‍ച്ച പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടറുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നളിന്‍, മന്ത്രി സുനില്‍കുമാര്‍, പുത്തൂര്‍ എം.എല്‍.എ സഞ്ജീവ മറ്റന്തൂര്‍ എന്നിവര്‍ ബെല്ലാരിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഇല്ലെന്നാരോപിച്ചു നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടനയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടിലിന്റെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതിന്റെ വീഡിയോ വൈറലായിയിരുന്നു. യുവമോര്‍ച്ച അംഗമായ പ്രവീണ്‍ നെട്ടാരു (32) ആണ് ചൊവ്വാഴ്ച കൊലപ്പെട്ടത്. ബെല്ലാരെ ഏരിയക്ക് സമീപം നടത്തിയിരുന്ന കോഴിക്കട പൂട്ടി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍
ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Mur­der of Yuva Mor­cha leader; BJP work­ers blocked the vehi­cle of Kar­nata­ka BJP state president

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.