28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024

മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് മുസ്ലിംലീഗ്

Janayugom Webdesk
കോഴിക്കോട്
April 21, 2022 1:03 am

മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് മുസ്ലിംലീഗ് നേതൃത്വം. ഇക്കാര്യം പലകുറി വ്യക്തമാക്കിയതാണെന്നും എന്നിട്ടും ഇടക്കിടെ ലീഗിന് ക്ഷണക്കത്ത് അയക്കുന്നവർ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയേണ്ടിവരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

ലീഗ് നിൽക്കുന്നിടത്ത് ഉറച്ച് നിൽക്കുന്ന പാർട്ടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണിമാറ്റം സംബന്ധിച്ച അജണ്ടകളോ, ചർച്ചകളോ മുസ്ലിം ലീഗിൽ ഇല്ല. ഔദ്യോഗികമായി ലീഗിനുള്ള ക്ഷണമാണെന്ന് കരുതുന്നില്ല. നിൽക്കുന്നിടത്ത് ഉറച്ച് നിൽക്കുന്ന സംഘടനയാണ് മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ധർമ്മം. സംസ്ഥാനത്തെ വർഗീയ ചേരിതിരിവിന് തടയിടാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കൊടുക്കേണ്ടത്. അതാണ് സർക്കാരിന്റെ കടമ. ന്യൂനപക്ഷ വർഗീയത ഉയർത്തുന്നവർ ലീഗിന്റെ ശത്രുക്കളാണെന്നും എസ്ഡിപിഐ ലീഗിന്റെ ആജന്മ ശത്രുക്കളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ചെറുക്കണം. ലീഗിന്റെ മുഖ്യ ശത്രുക്കളായിട്ടാണ് ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിക്കുന്ന ആളുകൾ കാലാകാലങ്ങളിൽ വരാറുള്ളത്. ലീഗിന്റെ ഇടംപിടിക്കാൻ അത്തരക്കാർക്ക് കഴിയില്ല. മതേതര കേരളത്തിൽ ലീഗിന് ഒരു സ്ഥാനമുണ്ട്. ലീഗ് അജണ്ടയിൽ ഒരിക്കലും ഇല്ലാത്ത കാര്യമാണ് വർഗീയതയും തീവ്രവാദവും.
അതിനെ ചെറുക്കുന്നത് ഇനിയും തുടരും. വർഗീയ ചേരിതിരിവിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാൽ മുന്നണിപ്രവേശം ആലോചിക്കാമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ അസംതൃപ്തിയുണ്ടെന്നും വ്യക്തമാക്കിയ ജയരാജന്‍ പ്രതീക്ഷിക്കാത്ത പല പാർട്ടികളും ഇടതുമുന്നണിയിൽ വന്നേക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Mus­lim League says change of front is not on the agenda

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.