മഹാരാഷ്ട്രയില്‍ മുസ്‌ലിം ആത്മീയ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 35 കാരനായ ഖ്വാജ സയ്യിദ് ചിഷ്തിയാണ് നാസികില്‍ കൊല്ലപ്പെട്ടത്. സൂഫി ബാബ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
അജ്ഞാതരായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവർ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം നീണ്ടിട്ടുണ്ട്.
നാസികിലെ യോല ടൗണിൽ നിരവധി വർഷങ്ങളായി താമസിച്ചുവരികയാണ് സൂഫി ബാബ. കൊലയ്ക്ക് പിന്നിൽ മതപരമായ കാരണങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു.
അഫ്ഗാനിസ്ഥാൻ പൗരനെന്ന നിലയിൽ രാജ്യത്ത് ഭൂമി വാങ്ങാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ സഹായത്തോടെ സയ്യിദ് ചിഷ്തി കൈവശപ്പെടുത്തിയ ഭൂമിയുടെ പേരിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
നെറ്റിയിൽ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ ഇയാളുടെ തന്നെ കാറിൽ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
English summary;Muslim spiritual leader shot dead in Maharashtra
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.