സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര കമ്മിറ്റിയോഗം ഏകകണ്ഠമായാണ് ഗോവിന്ദനെ തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദനെ പിബിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ധാരണയായിരുന്നു. ഇക്കാര്യം കേന്ദ്രക്കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു. കേന്ദ്രക്കമ്മിറ്റിയോഗം എം വി ഗോവിന്ദന്റെ പേര് അംഗീകരിക്കുകയും ചെയ്തു. ഡല്‍ഹിയിലാണ് കേന്ദ്ര കമ്മിറ്രി യോഗം. നിലവില്‍ പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നും പൊളിറ്റ് ബ്യൂറോയിലുള്ളത്.
English Summary:MV Govindan CPM Polit Bureau Member
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.