കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്‍റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
കേസ് രാഷട്രീയ പ്രേരിതമല്ലെന്നും ഗൗരവമുള്ള കുറ്റകൃത്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരു തെറ്റ് ചെയ്താലും അവര്‍ നിയമത്തിന്‍റെ മുമ്പില്‍ വരണം.
സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കൃത്യമായ തെളിവുകള്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ഫലപ്രദമായ അന്വേഷണം തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary:
MV Govindan said Congress should decide about Sudhakaran
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.