22 November 2024, Friday
KSFE Galaxy Chits Banner 2

ഓങ് സാങ് സൂചിക്കെതിരായ കേസില്‍ വിധി നീട്ടിവച്ച് മ്യാന്‍മര്‍ കോടതി

Janayugom Webdesk
ബാങ്കോങ്
November 30, 2021 9:43 pm

മ്യാന്‍മര്‍ ജനകീയ നേതാവ് ഓങ് സാങ് സൂചിക്കെതിരായ കേസില്‍ വിധി പറയുന്നത് മ്യാന്‍മര്‍ കോടതി മാറ്റിവച്ചു. കേസില്‍ അധികസാക്ഷിയെ വിസ്തരിക്കുന്നതിനായാണ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്. മുന്‍പ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്ന ഡോക്ടറുടെ സാക്ഷിമൊഴി ചേര്‍ക്കാന്‍ സമയം അനുവദിക്കണമെന്ന വാദിഭാഗം അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി. സാക്ഷിയെ വിസ്തരിക്കുന്നതിനായി കേസ് ഡിസംബര്‍ ആറിലേക്ക് മാറ്റിവച്ചു. എങ്കിലും കേസിലെ അന്തിമവിധി എന്ന് പുറപ്പെടുവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മ്യാന്‍മര്‍ ഭരണഘടന അനുസരിച്ച് , വിചാരണനേരിടുന്നവര്‍ക്കോ, ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. സൂചിക്കെതിരായ കേസുകളില്‍ വിധി പറയുന്നത് വെെകിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാനാണ് സെെ ന്യം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. സെെന്യത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കല്‍, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവി‍ഡ് മാനദണ്ഡങ്ങള്‍ ലംഘിക്കല്‍ എന്നീ കേസുകളിലാണ് വിചാരണ നടന്നത്.

eng­lish sum­ma­ry; Myan­mar court post­pones ver­dict in Aung San Suu Kyi case

you may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.