3 January 2026, Saturday

ഗര്‍ഭിണിയുടെ ദുരൂഹമരണം; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
കുമ്പള
September 27, 2024 4:37 pm

ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ ജനാര്‍ധന (39) യെയാണ് കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനാര്‍ധനയുടെ ഭാര്യ കര്‍ണാടക വാമഞ്ചൂര്‍ പിലിക്കുളയിലെ വിജയതയെ (32) ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബി എൻ എസ് എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
വിജയതയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജനാർധന നിയമപരമല്ലാത്ത രീതിയിൽ മറ്റ് രണ്ട് വിവാഹങ്ങൾ കൂടി നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നേരത്തെ ഇയാള്‍ ഒഴിവാക്കിയിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.