ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ പേര് മാറ്റൽ വിവാദം. മുഗൾഭരണക്കാലത്തെ സ്ഥലപ്പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെപി ഘടകം രംഗത്തെത്തി. തെക്കൻ ഡൽഹിയിലെ മുഹമ്മദ്പൂർ, മാധവപുരമായി പേര് മാറ്റിയെന്ന് ബിജെപി ഭരിക്കുന്ന മുനസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ഡൽഹി ബിജെപി അധ്യക്ഷൻ അദേഷ് ഗുപ്തയും ബിജെപി നേതാക്കളും മാധവപുരത്തേക്ക് സ്വാഗതം എന്ന ബോർഡും സ്ഥാപിച്ചു. എന്നാൽ പേര് മാറ്റം ഡൽഹി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്ഥാന നാമകരണ അതോറിറ്റി അംഗീകാരം ലഭിച്ചാൽ മാത്രമേ റോഡുകൾക്കും ഗ്രാമങ്ങൾക്കും പേര് മാറ്റം നടപ്പാകൂ.
അതേസമയം, ഡൽഹിയിലെ 40 സ്ഥലങ്ങളുടെ പേരുകൾ കൂടി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനഘടകം ഡൽഹി സർക്കാരിന് കത്തയച്ചു. ഹൗസ് ഖാസ്, ബീഗംപൂർ, ഷെയ്ഖ് സറായ് എന്നിവയുൾപ്പെടെ 40 സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്നാണ് ആവശ്യം. അടിമത്വത്തിന്റെ ബാക്കിപ്പത്രമാണ് ഈ പേരുകളെന്നും നാട്ടുകാർ ഇത് ആവശ്യപ്പെടുന്നുവെന്നും കത്തിൽ ബിജെപി അവകാശപ്പെടുന്നു. ഡൽഹിയിൽ മുനസിപ്പിൽ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പേരുമാറ്റം ബിജെപി ചർച്ചയാക്കുന്നത്.
English summary;Name change controversy following demolition in Jahangirpuri
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.