26 December 2024, Thursday
KSFE Galaxy Chits Banner 2

നനീഷ് അനുസ്മരണവും പുരസ്കാര വിതരണവും വെള്ളിയാഴ്ച നടക്കും

Janayugom Webdesk
ഷാര്‍ജ
December 23, 2021 6:52 pm

യുവകലാസാഹിതി ദുബായ് യൂണിറ്റ് മുൻ സെക്രട്ടറിയും യുഎഇ സെന്റ്രൽ കമ്മിറ്റി അംഗവുമായിരുന്ന നനീഷ് ഗുരുവായൂരിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചിട്ടുള്ള അനുസ്മരണ യോഗവും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി യുവകലാസാഹിതി യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിയായ മുഹമ്മദ് ഷാഹിൽ ഷിബിലിയ്ക്കുള്ള പുരസ്കാര വിതരണവും വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കും. അനുസ്മരണ യോഗം കേരള സംസ്ഥാന റവന്യൂ വകുപ്പുമന്ത്രി K രാജൻ നിർവഹിക്കും. തുടർന്ന് വിജയിക്കുള്ള പുരസ്കാര വിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ YA റഹീം നിർവഹിക്കും. ജയിൽ ഗോപിനാഥ്, ജി.ബി കിരൺ, രാജേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

eng­lish sum­ma­ry; Naneesh Remem­brance and Award Cer­e­mo­ny will be held on Friday

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.