17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 18, 2025
March 17, 2025
March 17, 2025
March 15, 2025

വിദ്വേഷ പ്രസംഗ കേസിലും നരസിംഹാനന്ദ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
January 17, 2022 9:53 pm

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഹിന്ദുത്വ മേധാവി യതി നരസിംഹാനന്ദ ഗിരിക്കെതിരെ ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലും കേസെടുത്തു. ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നരസിംഹാനന്ദക്കെതിരെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾക്കും കേസെടുത്തിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. 

ജനുവരി 12 ന് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതാണ് കുറ്റം. എന്നാൽ വിദ്വേഷപ്രസംഗത്തിന് ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 41 എ പ്രകാരം ജനുവരി 14 ന് നോട്ടീസ് അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഡിസംബർ 17 നും ഡിസംബർ 19 നും ഇടയിലാണ് ഹരിദ്വാറിൽ നടന്ന മതസമ്മേളനത്തിൽ യതി നരസിംഹാനന്ദും മറ്റ് ഹിന്ദുത്വ മേധാവികളും മുസ്‍ലിങ്ങൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തത്. മുസ്‍ലിങ്ങൾക്കെതിരെ സാമ്പത്തിക ബഹിഷ്കരണം ഫലപ്രദമാകില്ലെന്ന് പറഞ്ഞ അദ്ദേഹം ഹിന്ദുക്കളോട് ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു.
eng­lish summary;Narasimhananda arrest­ed in hate speech case
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.