തന്റെ ജന്മദിനത്തില്‍ നമീബിയയിൽ നിന്നും രാജ്യത്ത് എത്തിച്ച ചീറ്റകളുടെ ചിത്രം പകര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ മോഡി ചീറ്റകളുടെ ഫോട്ടോ എടുത്തത് കാമറയുടെ കാപ് തുറക്കാതെയാണ് എന്ന് തരത്തിലുള്ള ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിർകാറാണ് ട്വിറ്ററിൽ പ്രധാനമന്ത്രി കാമറയുടെ കാപ് തുറക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ മോഡിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി.
നിക്കോണ്‍ ക്യാമറയിലാണ് മോഡി ഫോട്ടോ എടുത്തത്. എന്നാല്‍ എഡിറ്റ് ചെയ്തയാള്‍ കാനന്‍ കാമറയുടെ കാപ് ആണ് ചിത്രത്തില്‍ ഉപയോഗിച്ചത്. ഇതോടെയാണ് ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ തൃണമൂൽ എംപി തന്റെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.
English Summary: Narendra Modi Clicking Pics of Cheetah With Nikon Camera Without Taking Out Canon Cover
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.