ഉഷ്ണമേഖല കൊടുങ്കാറ്റായ നിക്കോള്‍ ഫ്‌ളോറിഡന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നാസയുടെ ഏറ്റവും പുതിയ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്ച വിക്ഷേപണം ചെയ്യാമെന്ന് തീരുമാനിച്ചിരിക്കെയാണ് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വീണ്ടും വിക്ഷേപണം മാറ്റിവച്ചിരിക്കുന്നത്. എഞ്ചിന്‍ തകരാറു മൂലം, മുമ്പ് പല തവണ വിക്ഷേപണം മാറ്റിവെച്ചിട്ടണ്ട്. അടുത്ത ബുധന്‍ വരെയെങ്കിലും നീട്ടിവെയ്‌ക്കേണ്ടിവരുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
അതീവ അപകടകാരിയായ കാറ്റഗറി 1 ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ പെടുന്നതായിരിക്കും, ഫ്‌ളോറിഡയുടെ അറ്റ്‌ലാന്റിക് തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന നിക്കോള്‍ കൊടുങ്കാറ്റ്. ചുഴലിക്കാറ്റിന്റെ ഭീതിയിലാണെങ്കിലും റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് മാറ്റിയിട്ടില്ല. കൊടുംകാറ്റിനെയും മഴയെയുമൊക്കെ തരണം ചെയ്യാന്‍ പാകത്തിനാണ് ആര്‍ട്ടെമിസ്-1 നിര്‍മിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.
English Summary: NASA postpones Artemis 1 moon rocket launch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.