എസ്യുടി ആശുപത്രി ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹൃദ്യമായ ആഘോഷം നടത്തി. ആശുപത്രിയിലെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ അര്‍പ്പണബോധത്തെയും സേവനത്തെയും ചടങ്ങില്‍ ആദരിച്ചു. ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍, ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ചു. ഡോക്ടര്‍മാര്‍ രോഗികളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രകാശത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി തിരി തെളിയിക്കുകയും, ചെയ്തു. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ) മോഹനന്‍ കുന്നുമ്മല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഡോക്ടര്‍മാരുടെ സമര്‍പ്പണബോധത്തോടെയുള്ള സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.പി പൗലോസ്, റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആശുപത്രിയുടെ വിജയത്തിനും രോഗികളുടെ ക്ഷേമത്തിനും നല്‍കിയ സംഭാവനകളെ അംഗീകരിച്ചു കൊണ്ട് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെയും ഡിഎന്‍ബി പാസായവരെയും ചടങ്ങില്‍ ആദരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ വി (എച്ച്ഒഡി ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), ഡോ. ശ്രീരേഖ പണിക്കര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്), ഡോ. എസ്. രാജലക്ഷ്മി (എച്ച്ഒഡി ഓഫ് കാര്‍ഡിയോളജി), ഡോ. എസ്. പ്രമീളാ ദേവി (സീനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജന്‍) ഉള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
English Summary: National Doctor’s Day was observed at Pattam SUT Hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.