പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ നടത്തണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍രാജും സെക്രട്ടറി കബീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കച്ചവട കാവിവല്‍ക്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം വ്യത്യസ്തമായിരിക്കുന്നതിനാല്‍ ഒരേ രീതിയില്‍ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് മുമ്പ് സ്റ്റേറ്റ് എഡ്യുക്കേഷന്‍ പോളിസി നടപ്പിലാക്കണമെന്ന് എഐഎസ്എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കേരള കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുക, കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ ഗവേഷക ഫെലോഷിപ് ഏകീകരിക്കുക, ഗവേഷക മേഖലയില്‍ അധ്യാപക മോണിറ്ററിങ് ഉറപ്പ് വരുത്തുക, സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഫീസ് ഏകീകരിക്കുക, ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുക, പ്രളയം തകര്‍ത്ത മൂന്നാര്‍ കോളജ് അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസൃഷ്ടിക്കുക, എസ്‌സി/എസ്ടി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കാലതാമസം ഒഴിവാക്കുക, ലാറ്ററല്‍ എന്‍ട്രി ആശങ്കകള്‍ പരിഹരിക്കുക, ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, നിലവാരമില്ലാത്ത സ്വാശ്രയ കോളജുകള്‍ അടച്ചുപൂട്ടുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും വിദേശനിക്ഷേപത്തിനും എല്ലാകാലത്തും എഐഎസ്എഫ് എതിരാണ്. ആ നിലപാടില്‍ എന്നും ഉറച്ച് നില്‍ക്കും. മുഴുവനായും എസ്എഫ്ഐ ഒരു ഫാസിസ്റ്റ് സംഘടന അല്ലെന്നും ചില കാമ്പസുകളില്‍ എസ്എഫ്ഐ ഏക സംഘടനാ വാദം ഉയര്‍ത്തുന്നുണ്ടെന്നും ചോദ്യത്തിന് മറുപടിയായി എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നിട്ടുണ്ട്. അത്തരം യൂണിറ്റുകളെ എസ്‍എഫ്ഐ നിയന്ത്രിക്കണം. അത്തരം ക്രിമിനല്‍ സംഘങ്ങള്‍ എസ്എഫ്ഐക്ക് അകത്തുണ്ടെന്ന് എഐഎസ്എഫ് മുന്‍കാലങ്ങളിലെ എല്ലാ സാഹചര്യങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിനെ തിരുത്താന്‍ അവരുടെ നേതൃത്വം തയാറാകണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണന്‍ എസ് ലാല്‍, ജില്ലാ പ്രസിഡന്റ് ശരണ്‍ ശശാങ്കന്‍ എന്നിവരും പങ്കെടുത്തു.
English summary;National Education Policy: AISF urges discussion and implementation with student organizations
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.