ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നതും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതുമായ വ്യാപാര സ്ഥാപന ഉടമകളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ കരട് പട്ടിക കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഏപ്രിൽ 16ന് വൈകുന്നേരം അഞ്ച് മണി വരെ അതാത് യൂണിറ്റുകളിൽ സ്വീകരിച്ചതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പെട്ടികടകൾക്ക് 25,000 രൂപയും വലിയ സ്ഥാപനങ്ങൾക്ക് 75,000 രൂപയും നഷ്ടപരിഹാരം നൽകും.
തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ സംബന്ധിച്ച് വ്യാപാരികൾ അതാത് വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി കടകൾ പ്രവർത്തിച്ചുവരുന്ന കാലയളവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് വാങ്ങി നൽകണം.
ഇത് പരിശോധിച്ച് അർഹരായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.