മണിപ്പൂര്‍ കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു). മണിപ്പൂരിലെ കലാപ ബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മൂന്നര ദിവസം നീണ്ട സന്ദര്‍ശനത്തിനു ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന പൊലീസിന്റെയും വീഴ്ചകള്‍ ഫെഡറേഷന്‍ അക്കമിട്ടു നിരത്തിയത്.
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ നേരത്തെ തുടങ്ങിയതാണ്. ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന ഭരണം മുന്നോട്ടു വരാത്തതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ഭരണകൂടം നിഷ്‌ക്രിയമായി നിന്നു. അക്രമം കണ്‍മുന്നില്‍ നടക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി മാറി. മുഖ്യമന്ത്രി ബിരേന്‍ സിങ് ഉടന്‍ രാജിവയ്ക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
English Summary:“State-sponsored Violence In Manipur”: National Federation Of Indian Women
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.