22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

Janayugom Webdesk
തിരുവനന്തപുരം
January 5, 2026 10:30 pm

ബാങ്കിങ് മേഖലയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ജനുവരി 27ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ഒമ്പത് പ്രമുഖ ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പണിമുടക്ക് യാഥാർത്ഥ്യമായാൽ ജനുവരി അവസാന വാരം ബാങ്കിംഗ് സേവനങ്ങളെയും പണമിടപാടുകളെയും സാരമായി ബാധിക്കും.

ജനുവരി 27 ചൊവ്വാഴ്ചയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങൾ അവധിയായതിനാൽ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി നാല് ദിവസം തടസപ്പെടാൻ സാധ്യതയുണ്ട്.ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന ആവശ്യം ഉന്നയിച്ച് വർഷങ്ങളായി സംഘടനകൾ സമരത്തിലാണ്. നിലവിൽ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. ആർബിഐ, എൽഐസി, ജിഐസി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളിലും കേന്ദ്ര‑സംസ്ഥാന സർക്കാർ ഓഫീസുകളിലും നിലവിൽ അഞ്ച് പ്രവൃത്തിദിനമാണുള്ളത്. ഈ മാതൃക ബാങ്കുകളിലും നടപ്പിലാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു.

അഞ്ച് പ്രവൃത്തിദിനങ്ങളിലേക്ക് മാറുമ്പോൾ ബാങ്കിങ് സമയത്തിൽ കുറവുണ്ടാകില്ലെന്ന് യൂണിയനുകൾ ഉറപ്പുനൽകുന്നു. ഇതിനായി തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറാണെന്ന് സംഘടനകൾ അറിയിച്ചു. 2024 മാർച്ചിലെ ശമ്പള പരിഷ്കരണ ചർച്ചകളിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി ഇതേക്കുറിച്ച് ധാരണയിൽ എത്തിയിരുന്നുവെങ്കിലും സർക്കാർ തലത്തിൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.