17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 6, 2025
March 31, 2025
March 30, 2025
March 30, 2025
March 29, 2025
March 28, 2025
March 28, 2025
February 19, 2025
November 27, 2024

മ്യാന്‍മറില്‍ രാജ്യവ്യാപക ‘നിശബ്ദ സമരം’

Janayugom Webdesk
ബാങ്കോക്ക്
December 12, 2021 9:52 pm

മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജനങ്ങള്‍ ദേശവ്യാപക നിശബ്ദ സമരം നടത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിലാണ് രാജ്യം മുഴുവന്‍ സ്തംഭിപ്പിച്ചുകൊണ്ട് നിശബ്ദ സമരത്തിന് ജനങ്ങള്‍ ആഹ്വാനം ചെയ്തത്. ഏറെ മാസങ്ങള്‍ക്ക് ശേഷം പട്ടാളത്തിനെതിരെ വിജയകരമായി പൂര്‍ത്തിയാക്കിയ സമരത്തിനാണ് കഴിഞ്ഞ ദിവസം മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്.

ജനകീയ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള നേതാക്കന്മാരെ തടവിലാക്കി ഫെബ്രുവരി ഒന്നിനാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. പട്ടാളത്തിന്റെ നടപടിക്കെതിരെ നിരവധി പ്രതിഷേധസമരങ്ങള്‍ രാജ്യത്ത് അരങ്ങേറി. ആയിരത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണിവരെയാണ് സമരം പ്രഖ്യാപിച്ചത്. നഗരങ്ങളിലും സിറ്റികളിലുമുള്ളവര്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ട് ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട വഴികള്‍ ഉള്‍പ്പെടെ വിജനമായിരുന്നു. തിരക്കുള്ള നഗരമായ യാംഗൂണിലെ ആളൊഴിഞ്ഞ വഴികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സാധാരണ നിലയില്‍ തിരക്കനുഭവപ്പെടുന്ന മാര്‍ക്കറ്റുകളിലും മറ്റും സമരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ ഒഴിഞ്ഞിരുന്നു. ചില സ്ഥലങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധക്കാര്‍ നിശബ്ദമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു.

eng­lish sum­ma­ry; Nation­wide ‘silent strike’ in Myanmar

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.