ഇന്ത്യയുടെ 78 മത്തെ സ്വാതന്ത്ര്യദിനം നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാമിൽ വിപുലമായി ആഘോഷിച്ചു. നവയുഗം ദമ്മാം മേഖല സെക്രെട്ടറി ഗോപകുമാർ അമ്പലപ്പുഴയുടെ അദ്ധ്യക്ഷതയിൽ റോസ് ഹോട്ടൽ ഹാളിൽ നടന്ന യോഗം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉത്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷ യോഗത്തിൽ, ഷഹീൻ അക്കാഡമി ജിസിസി ഡയറക്ടറും, വിദ്യാഭ്യാസ മാനേജ്മെൻറ് വിദഗ്ധനും, ശിശുവിദ്യാഭ്യാസ ഗവേഷകനുമായ ദാവൂദ്, സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യപ്രഭാക്ഷണം നിർവ്വഹിച്ചു.
നവയുഗം കോബാർ മേഖല സെക്രെട്ടറി ബിജു വർക്കി ഭരണഘടന സംരക്ഷണപ്രതിജ്ഞ ചൊല്ലി കൊടുത്തു. കോബാർ മേഖല പ്രസിഡന്റ് സജീഷ് പട്ടാഴി, നവകേരളശില്പി എന്ന് വിശേഷണത്തിനർഹനായ മുൻമുഖ്യമന്ത്രി സി അച്യുതമേനോൻ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ കെ.ആർ.അജിത്ത്, സാജൻ കണിയാപുരം, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം എന്നിവർ ആശംസപ്രസംഗം നടത്തി.
ഇതോടൊപ്പം ഇക്കഴിഞ്ഞ പത്ത്, പ്ലസ് ടൂ എന്നീ പരീക്ഷകളിലും, യൂണിവേഴ്സിറ്റി പരീക്ഷകളിലും മികച്ച വിജയം നേടിയ, നവയുഗം അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും, വിതരണം ചെയ്തു. നവയുഗം നേതാക്കളായ നിസാം കൊല്ലം, ബിനു കുഞ്ഞു, പ്രിജി കൊല്ലം, പ്രഭാകരൻ, ജാബിർ മുഹമ്മദ്, തമ്പാൻ നടരാജൻ, രവി അന്ത്രോട്, വർഗീസ് ചിറ്റാട്ടുകര, നന്ദകുമാർ, രാജൻ കായംകുളം, നാസർ കടവിൽ, കൃഷ്ണൻ പേരാമ്പ്ര, സഹിർഷാ കൊല്ലം, അനീഷ കലാം, ജോസ് കടമ്പനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന് നവയുഗം സഹഭാരവാഹികളായ ദാസൻ രാഘവൻ സ്വാഗതവും, അരുൺ ചാത്തന്നൂർ നന്ദിയും രേഖപ്പെടുത്തി. നവയുഗം അംഗങ്ങളും, കുടുംബങ്ങളും, ദമ്മാം പ്രവാസികളും അടക്കമുള്ള വലിയ ജനപങ്കാളിത്തം ചടങ്ങിന് മാറ്റു കൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.