നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, കെ പി എ സി ലളിത അനുസ്മരണവും സംഘടിപ്പിച്ചു. കുടുംബവേദി കേന്ദ്രകമ്മിറ്റി സെക്രട്ടറി ശരണ്യ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ദമ്മാം ബദർ അൽറാബി ആഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമ സമ്മേളനവും, കെ പി എ സി ലളിത അനുസ്മരണവും നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി കെപിഎസി ലളിത അനുസ്മരണ പ്രഭാഷണം നടത്തി. നവയുഗം രക്ഷാധികാരി ഷാജി മതിലകം, കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു നവയുഗം കുടുംബവേദി ദമ്മാം മേഖല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുടുംബവേദി ദമ്മാം മേഖലയുടെ പുതിയ ഭാരവാഹികളായി സന്തോഷ് കുമാർ തടിയൂർ (പ്രസിഡന്റ്), ആമിന റിയാസ്, ജീന ഷാനവാസ് (വൈസ് പ്രസിഡന്റുമാർ), സൗമ്യ വിജയ് (സെക്രട്ടറി), ടി.പി. സന്തോഷ്കുമാർ, ഷംന നഹാസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം സ്വാഗതവും, കുടുംബവേദി ദമ്മാം മേഖല സെക്രട്ടറി സൗമ്യ വിജയ് നന്ദിയും പറഞ്ഞു.
English Summary:navayugam Dammam Regional Committee, KPAC Simple Memorial Conference
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.