23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
November 22, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

പ്രവാസകുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി

Janayugom Webdesk
ദമ്മാം
January 4, 2022 4:39 pm

കൊറോണയും പ്രതിസന്ധികളും നിറഞ്ഞ 2021 വിട പറഞ്ഞു കൊണ്ട്, പ്രവാസലോകത്തിന്റെ ആകുലതകളിൽ വീർപ്പുമുട്ടിയിരുന്ന പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരികവേദിയുടെ കുടുംബസംഗമം അരങ്ങേറി.

നവയുഗം കുടുംബവേദിയുടെയും, വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, ദമ്മാം സിഹാത്തിലെ ആൻനഖ്‌യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 6.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറിയത്.

കുടുംബസംഗമത്തിന്അനുബന്ധിച്ചു നടന്ന യോഗത്തിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നവയുഗം രക്ഷാധികാരി ഷാജി മതിലകം കുടുംബസംഗമം ഉത്‌ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ജനറൽ സെക്രട്ടറി എംഎവാഹിദ് കാര്യറ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, വനിതാവേദി പ്രസിഡന്റ് അനീഷ കലാം എന്നിവർ സംസാരിച്ചു. യോഗത്തിന് വനിതാവേദി സെക്രട്ടറി മിനി ഷാജി സ്വാഗതവും, കുടുംബവേദി ജോയിന്റ് സെക്രട്ടറി പ്രിയ ബിജു നന്ദിയും പറഞ്ഞു. 

രാവിലെ മുതൽ തന്നെ കുട്ടികൾക്കും, കുടുംബങ്ങൾക്കും ഉള്ള വിവിധ മത്സരങ്ങളും, വൈകുന്നേരം കലാപരിപാടികളും അരങ്ങേറി.
ഫാം ഹൗസിലെ മൃഗശാലയും, പാർക്കിൽ ഒരുക്കിയ ഗെയിമുകളും, സ്വിമ്മിങ് പൂളിലെ നീന്തൽ പരിശീലനവും കുട്ടികളെ ഏറെ ആഹ്ളാദിപ്പിച്ചു. വിവിധ മത്സരങ്ങളിലും, കലാ പരിപാടികളിലും ആവേശപൂർവ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. കുടുംബസംഗമത്തോടനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും നടന്നു. മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കേക്ക് മുറിച്ചു പുതുവർഷ ആശംസകൾ പങ്കുവെച്ചു കൊണ്ട്, കുടുംബസംഗമം പരിപാടി അവസാനിച്ചു.

കുടുംബസംഗമം പരിപാടിയ്ക്ക് നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, അരുൺ ചാത്തന്നൂർ, മണിക്കുട്ടൻ, നിസാം കൊല്ലം, സഹീർഷാ, ബിനുകുഞ്ഞു, മഞ്ജു അശോക്, മീനു അരുൺ, ബിജു മുണ്ടക്കയം, ഷെമി ഷിബു, ദിനേശ്, സൗമ്യ വിജയ്, സരള ജേക്കബ്, അനിത ഷാജി, ഷഫീക്ക്, വിജയ്, ഷാഹിദ്, രവി എന്നിവർ നേതൃത്വം നൽകി. 

ENGLISH SUMMARY:Navayugam Fam­i­ly Reunion was launched as a fes­ti­val for expa­tri­ate families
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.