26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 16, 2025
March 10, 2025
March 2, 2025
February 28, 2025
February 10, 2025
January 29, 2025
January 29, 2025
December 29, 2024
December 17, 2024

നവയുഗം കായികവേദി നവംബർ 25ന് ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിയ്ക്കുന്നു

Janayugom Webdesk
അൽകോബാർ
November 1, 2022 1:14 pm

നവയുഗം സാംസ്കാരികവേദിയുടെ വാർഷിക ആഘോഷപരിപാടിയായ “നവയുഗസന്ധ്യ‑2K22” യുടെ ഭാഗമായി, നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി സൗദി പ്രവാസികൾക്കായി ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിയ്ക്കുന്നു. ചെസ്സ് ടൂർണ്ണമെന്റിന്റെ പോസ്റ്റർ ദമ്മാമിൽ അൽ അബീർ ഹാളിൽ നടന്ന നവയുഗസന്ധ്യ സംഘാടകസമിതി യോഗത്തിൽ വെച്ച്, നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കായികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സാജൻ ജേക്കബ്, സെക്രട്ടറി സന്തോഷ് ചങ്ങോലിക്കൽ, ജോയിന്റ് സെക്രട്ടറി രചിൻ ചന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

navayugom

2022 നവംബർ 25 ന് അൽകോബാർ റഫ ഹാളിൽ വച്ചാണ് ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ചെസ്സ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ നവംബർ 15ന് മുൻപായി താഴെ പറയുന്നവരുമായി ഫോണിൽ ബന്ധപ്പെട്ട് പേര് രെജിസ്റ്റർ ചെയ്യണമെന്ന് കായികവേദി ഭാരവാഹികൾ അറിയിച്ചു.

Eng­lish Summary:Navayugam Sports Cen­ter is orga­niz­ing a chess tour­na­ment on Novem­ber 25
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.