22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
November 22, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

പ്രവാസലോകത്തു നിന്നുള്ള പ്രാർത്ഥനകൾ വിഫലം; നജ്മുദ്ദീൻ വിടവാങ്ങി

Janayugom Webdesk
അൽഹസ്സ
December 14, 2022 6:44 pm

പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമാക്കി അൽഹസ്സയിലെ പ്രവാസിയായിരുന്ന നജ്മുദ്ദീൻ ക്യാൻസർ രോഗത്തിന് കീഴടങ്ങി. കൊല്ലം പള്ളിമുക്ക് പി ടി നഗർ പഴയാറ്റിൻ കുഴി എസ് എ റസാക്കിന്റെ മകനുമായ നജ്മുദ്ദീൻ (56 വയസ്സ്) ആണ് ക്യാൻസർ രോഗം മൂർച്ഛിച്ചു മരണമടഞ്ഞത്. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അൽഹസ്സ ഷുഖൈക്കിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, നവയുഗം സാംസ്ക്കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു.

മജ്ജയിൽ ക്യാൻസർ ബാധിച്ചു എന്ന് കണ്ടതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോകുകയായിരുന്നു. കുടുംബാംഗമായ അദ്ദേഹത്തിന്റെ തുടർ ചികിൽസക്കായി നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിച്ചു കഴിഞ്ഞ ആഴ്ച കൈമാറിയിരുന്നു. എന്നാൽ ചികിത്സയ്‌ക്കൊന്നും രക്ഷിയ്ക്കാനാകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. നജുമുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Navayu­gom active mem­ber Najj­mud­din suc­cumbed to cancer

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.