22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

നവാബ് മാലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
മുംബൈ
February 25, 2022 10:13 pm

കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ മാര്‍ച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

മാലിക്കിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നാണ് കസ്റ്റഡി അനുവദിച്ചുകൊണ്ട് കോടതി നടത്തിയ നിരീക്ഷണം. മാലിക്കിന്റെ കസ്റ്റഡി അനുവാര്യമാണെന്നും അന്വേഷണത്തിന് മതിയായ സമയം അനുവദിക്കേണ്ടതുണ്ടെന്നും കള്ളപ്പണ നിരോധന നിയമ കേസുകളില്‍ വാദം കേള്‍ക്കുന്ന സ്പെഷ്യല്‍ ജ‍ഡ്ജി ആര്‍ എന്‍ റോക്കഡെ പറഞ്ഞു. 

Eng­lish Summary:Nawab Malik was admit­ted to the hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.