22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 19, 2024
November 18, 2024
November 16, 2024
November 7, 2024
November 3, 2024

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഇന്ന്

Janayugom Webdesk
June 9, 2022 8:05 am

ഏഴുവർഷത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാവും. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം.

കനത്ത സുരക്ഷയിലാണ് വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാവൂ.

അനുഷ്ക- വിരാട് കൊഹ്ലി, കത്രീന കെയ്ഫ്- വിക്കി കൗശൽ, ഫർഹാൻ അക്തർ‑ഷിബാനി, വരുൺ ധവാൻ- നടാഷ തുടങ്ങിയ നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ഷാദി സ്ക്വാഡ് ആണ് നയൻതാര‑വിഘ്നേഷ് വിവാഹവും ഏറ്റെടുത്തിരിക്കുന്നത്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരോട് പരമ്പരാഗത ശൈലിയിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മഹാബലിപുരത്തെ ഹോട്ടലിൽ ഇന്ന് രാവിലെ എട്ടര മണിക്കാണ് താരവിവാഹം. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Eng­lish summary;Nayanthara and Vigh­nesh Sivan get mar­ried today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.