22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2024
October 1, 2023
September 5, 2023
September 4, 2023
July 8, 2023
June 7, 2023
May 27, 2023
April 23, 2023
April 17, 2023
April 5, 2023

എന്‍സിഇആര്‍ടിയുടെ കടുംവെട്ട്; ഗുജറാത്ത് കലാപവും ആരും പഠിക്കേണ്ടതില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2023 10:49 pm

ആര്‍എസ്എസിനെയും സംഘപരിവാറിനെയും പ്രതിരോധത്തിലാക്കുന്ന ചരിത്ര സംഭവങ്ങൾ പാഠപുസ്തകങ്ങളില്‍നിന്ന് നീക്കി എൻസിഇആർടി. മഹാത്മാ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും ഇനി എൻസിഇആർടി പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളിലുണ്ടാകില്ല.
15 വർഷത്തിലേറെയായി പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി മാറ്റിയത്. നീക്കം ചെയ്ത ഭാഗങ്ങളേതൊക്കെ എന്ന് വ്യക്തമാക്കി എൻസിഇആർടി പുറത്തുവിട്ട കുറിപ്പില്‍ ഇവയെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടുമില്ല. ഇന്ത്യൻ എക്‌സ്‌പ്രസ്‌ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ തിരുത്തലുകളും ഒഴിവാക്കലുകളുമെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.
എൻഡിഎ സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം നടത്തുന്ന മൂന്നാമത്തെ പാഠ്യപദ്ധതി പരിഷ്കരണമാണിത്. ചരിത്രസംഭവങ്ങളെ വെട്ടിമാറ്റിയ എന്‍സിഇആര്‍ടി നടപടിക്കെതിരേ വന്‍ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
“ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വർഗീയ വിദ്വേഷം പടർത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആർഎസ്എസ് പോലുള്ളവയ്ക്കും കുറച്ചുകാലത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു, ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങളാണ് ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചത്, അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി” എന്നിങ്ങനെ പാഠപുസ്തകത്തിൽ മുൻപുണ്ടായിരുന്ന ഭാഗങ്ങളെല്ലാം പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടു. 

11-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽനിന്ന് കൂടി നീക്കിയതോടെ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളെല്ലാം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വർഗീയ അക്രമങ്ങൾ ധ്രുവീകരണം എങ്ങനെ വർധിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായി 2002ലെ ഗുജറാത്ത് കലാപത്തെയും ഇവിടെ ഉദ്ധരിച്ചിരുന്നു. മുഗൾ കാലഘട്ടത്തെയും ജാതി വ്യവസ്ഥയെയും കുറിച്ചുള്ള ഭാഗം, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ, വ്യവസായ വിപ്ലവം എന്നിവയെല്ലാം നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry; NCERT’s cut­ting edge; No one needs to study the Gujarat riots either

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.