9 April 2025, Wednesday
KSFE Galaxy Chits Banner 2

നെടുങ്കണ്ടത്ത് അഗ്നിബാധ: തീയണയ്ക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും വിഷപ്പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം

Janayugom Webdesk
നെടുങ്കണ്ടം
March 5, 2022 8:55 am

ബേഡ്‌മെട്ടിലെ സംസകരണ പ്ലാന്റിലെ മാലിന്യങ്ങളില്‍ പടര്‍ന്ന തീ അണക്കുവാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കും വിഷപുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം. മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ബേഡ്‌മെട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ മാലിന്യത്തില്‍ വീണ്ടും അഗ്‌നിബാധ ഉണ്ടായത്. ഈ വിവരം ലഭിച്ച ഉടനെ നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് സേനയുടെ ഒരു വാഹനം സ്ഥലത്ത് എത്തി. കഴിഞ്ഞ 24 മണിക്കൂറായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ ശ്വസിച്ചതാണ് ദേഹാശ്വാസ്യത്തിന് കാരണമായത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംമുട്ടലും തലവേദനയുമുണ്ടായി. അസ്വസ്ഥ അനുഭവപ്പെട്ടവര്‍ ചികിത്സ തേടണമെന്ന് ഫയര്‍ഫോഴ്‌സ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ തീയണക്കാനെത്തിയ മൂന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ദേഹാസ്വസ്ഥ്യം ഉണ്ടായി. ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ തേടി. വ്യഴാഴ്ച ഉച്ചയ്ക്ക് സമീപപ്രദേശത്ത് തീ പടര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കും തീ വ്യാപിച്ചു. ആദ്യം കൊണ്ടുവന്ന വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തില്‍ പലതവണയായി 50,000 ലിറ്റര്‍ വെള്ളമെത്തിച്ചാണ് തീയണക്കുവാന്‍ ഫോഴ്‌സ് ശ്രമിച്ചത്. ഏഴ് മണിക്കൂര്‍ ശ്രമംനീണ്ടുനിന്നെങ്കിലും പൂര്‍ണ്ണമായി തീയണക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം രാത്രി കാവലും ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും ഇന്നലെ വിഷപുക ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും പരാതി അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.ചന്ദ്രകാന്ത്, സണ്ണി ജോസഫ്, പി.പി.ഷാജി, ശരണ്‍കുമാര്‍, ഡി. പ്രശോഭ്, പി.കെ. ചെല്ലപ്പന്‍, റെജിമോന്‍ എന്നിവരടങ്ങുന്ന സംഘം വിഷപ്പുക നിയന്ത്രണ വിധേയമാക്കി. സംസ്‌കരണ പ്ലാന്റിന് സമീപത്തേക്ക് തീപടര്‍ത്തിയവരെ കണ്ടെത്താന്‍ നെടുങ്കണ്ടം പൊലിസിന് പരാതി നല്‍കുമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Eng­lish Sum­ma­ry: Nedunkan­dam fire: Offi­cials and locals who came to put out the fire inhaled poison

You may like this video also

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.