4 May 2024, Saturday

Related news

November 26, 2023
August 20, 2023
August 14, 2023
June 13, 2023
September 9, 2022
August 28, 2022
August 27, 2022
August 3, 2022
July 27, 2022
July 23, 2022

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തു

Janayugom Webdesk
July 18, 2022 10:03 pm

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന യുവജന കമ്മിഷനും കേസെടുത്തു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുവും പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. വൻ പിഴവാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇത്തരമൊരു പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്.
സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: NEET exam con­tro­ver­sy: Human Rights Com­mis­sion and Youth Com­mis­sion file vol­un­tary case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.