23 January 2026, Friday

Related news

January 23, 2026
January 16, 2026
January 14, 2026
January 11, 2026
January 11, 2026
January 11, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026

നെന്മാറ സജിത കൊലക്കേസ്; വിധി വരുന്നതിന് മുൻപ് പ്രധാന സാക്ഷി നാടുവിട്ടു

Janayugom Webdesk
പാലക്കാട്
October 14, 2025 9:33 am

നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ വിധി വരുന്നതിന് തൊട്ടുമുൻപ് പ്രധാന സാക്ഷി ചെന്താമരയെ ഭയന്ന് നാടുവിട്ടു. പോത്തുണ്ടി സ്വദേശിനിയായ പുഷ്പയാണ് മറ്റൊരു സംസ്ഥാനത്തേക്ക് കുടുംബസമേതം താമസം മാറിയത്. കൊലപാതകം നടന്ന ശേഷം സജിതയുടെ വീട്ടിൽ നിന്ന് ചെന്താമര പുറത്തേക്ക് വരുന്നത് കണ്ടത് പുഷ്പയായിരുന്നു. തന്നെ കൊല്ലുമെന്ന് ചെന്താമര പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി പുഷ്പ ഒരു മാധ്യമത്തോട് പറഞ്ഞു. ചെന്താമര ജയിൽമോചിതനാകുമോ എന്ന് ഭയമുണ്ടെന്നും, അയാൾക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്നും പുഷ്പ ആവശ്യപ്പെട്ടു. നെന്മാറ സജിത വധക്കേസിൽ ഇന്ന് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് വിധി പറയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.