22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024
September 28, 2024
September 27, 2024
September 26, 2024

നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; നിയമക്കുരുക്കിലായിരുന്ന രോഗിയായ മലയാളി നാട്ടിലേയ്ക്ക് മടങ്ങി

Janayugom Webdesk
ദമ്മാം
March 24, 2022 7:36 pm

ഗുരുതരമായ പ്രമേഹവും, ആരോഗ്യപ്രശ്നങ്ങളും ഒരു വശത്ത്, ഇക്കാമയോ ഇൻഷുറൻസോ ഇല്ലാതെ നിയമക്കുരുക്കുകൾ വേറൊരു വശത്ത്. പ്രവാസജീവിതം ദുരിതാവസ്ഥയിലായിരുന്ന മലയാളി നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം കോട്ടൂർ സ്വദേശി കാസീംകുഞ്ഞു ഇബ്രാഹിംകുഞ്ഞു ആണ് ദുരിതപ്രവാസം താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന ഇബ്രാഹിംകുഞ്ഞിന് അൽഹസ്സയിൽ കെട്ടിടനിർമ്മാണ മേഖലയിൽ ആയിരുന്നു ജോലി. ജോലിത്തിരക്കിൽ ആരോഗ്യം ശ്രദ്ധിയ്ക്കുന്നതിൽ വരുത്തിയ വീഴ്ച അദേഹത്തിന് വിനയായി. പ്രമേഹരോഗം ബാധിച്ച അദ്ദേഹത്തിന് ജോലിയ്ക്കിടെ കാലിൽ ഉണ്ടായ മുറിവ് അണുബാധ കാരണം പഴുത്തതോടെ ഗുരുതരമായ അവസ്ഥയിലായി. ഭീമമായ തുക നൽകി സൗദിയിലെ ഏതെങ്കിലും ആശുപത്രിയിൽ വെച്ച് കാല് മുറിയ്ക്കുകയോ അല്ലെങ്കിൽ വിദഗ്ദ്ധചികിത്സയ്ക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യാതെ തരമില്ല എന്ന അവസ്ഥയിലായി.

ഇക്കാമ കാലാവധി കഴിയുകയും, ഇൻഷുറൻസ് പുതുക്കാൻ കഴിയാതെ വരികയും ചെയ്തതോടെ ആശുപത്രിയിൽ ചികിത്സയും കിട്ടാതെയായി. അതോടെ അൽ ഹസ്സയിലെ സുഹൃത്തുക്കൾ ഇബ്രാഹിം കുഞ്ഞിനെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമം തുടങ്ങി.
എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ ഇക്കാമ റിയാദിലാണ് എടുത്തത് എന്നതിനാൽ അൽഹസ്സയിലോ, ദമ്മാമിലോ ഒന്നും എക്സിറ്റ് അടിയ്ക്കാൻ കഴിഞ്ഞില്ല. കിഴക്കൻ പ്രവിശ്യയിലെ പല സ്ഥലങ്ങളിൽ കുറെപ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിയ്ക്കുന്നത്. അതോടെ നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. മണിക്കുട്ടൻ റിയാദ് ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിന്റെ കാര്യം അറിയിക്കുകയും, നിരന്തരമായി എംബസ്സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെ നവയുഗത്തിന്റെ നിരന്തരസമ്മർദ്ദം കൊണ്ട് എംബസ്സിയുടെ സഹായത്തോടെ റിയാദ് ലേബർ ഓഫീസ് വഴി , റിയാദ് തർഹീൽ നിന്നും ഇബ്രാഹിം കുഞ്ഞിന് എക്സിറ്റ് അടിച്ചു കിട്ടി. സുഹൃത്തുക്കൾ തന്നെ ഒരുമിച്ചു കൂടി ടിക്കറ്റ് എടുത്തു നൽകി. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഇബ്രാഹിംകുഞ്ഞു നാട്ടിലേയ്ക്ക് മടങ്ങി.

Eng­lish Summary:New Age and Indi­an Embassy join hands, Malay­alee who was in legal trou­ble returned home
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.