അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യാശ ബഡ്‌സ് സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ മാസം 22‑ന് മന്ത്രി ആർ ബിന്ദു കെട്ടിടം ഉദ്ഘാടനം ചെയ്യും. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ ചെലവിലാണ് ചിറപ്പുറത്ത് നഗരസഭാസ്റ്റേഡിയത്തിന് സമീപം ബഡ്സ് സ്കൂൾ കെട്ടിടം നിർമിച്ചത്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സെൻസറിങ് ഇന്റഗ്രേഷൻ എന്നിങ്ങനെയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്. നിലവിൽ പരിമിതസൗകര്യങ്ങളുള്ള നഗരസഭയുടെ കെട്ടിടത്തിലാണ് ബഡ്‌സ് സ്കൂൾ പ്രവർത്തിക്കുന്നത്. നടത്തിപ്പുമായി ബന്ധപ്പെച്ചെട്ട ചെലവ് വഹിക്കുന്നതും നഗരസഭയാണ്. ആറ് വയസ്സ് മുതൽ 35 വയസ്സുവരെയുള്ള 56 പേർ ഇവിടെയുണ്ട്. രണ്ട് അധ്യാപകർ രണ്ട് ഹെൽപ്പർമാർ ഒരു കുക്ക്, ഒരു ഡ്രൈവർ എന്നിവരും ഇവിടെ പ്രവർത്തിക്കുന്നു. കെട്ടിടനിർമാണത്തിനായി കാസർകോട് വികസന പാക്കേജിൽനിന്നും മൂന്ന് കോടി രൂപ അനുവദിച്ചത്.
നഗരസഭ വിട്ടുനൽകിയ 35 സെന്റ് ഭൂമിയിൽ 5 ക്ലാസ് റൂം, ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം, അടുക്കള, ഭക്ഷണശാല, കുട്ടികൾക്കും അമ്മമാർക്കും തൊഴിൽപരിശീലനത്തിനുള്ള പ്രത്യേകം മുറികൾ, കമ്പ്യൂട്ടര്‍ റൂം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണ് പുതിയ കെട്ടിടം. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ പി രവീന്ദ്രൻ, ഷംസുദ്ദീൻ അറിഞ്ചിറ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാമോദരൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം അസിനാര്‍, എ വി സുരേന്ദ്രൻ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ രഘു, റസാഖ് പുഴക്കര, പ്രസ് ഫോറം പ്രസിഡൻറ് സേതു ബങ്കളം ‚സിഡിഎസ് ചെയർപേഴ്സൺ പി എം. സന്ധ്യ,പിടിഎ പ്രസിഡന്റ് എം കുമാരൻ സ്കൂൾ അധ്യാപിക ജലജ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത ചെയര്‍മാനായും (ചെയർമാൻ),വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.