19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 25, 2024
October 22, 2024
September 27, 2024
September 9, 2024
September 5, 2024
August 8, 2024
July 25, 2024
July 25, 2024
June 23, 2024
June 14, 2024

“മഹാറാണി” പൂജയും സ്വിച്ചോൺ കർമ്മവും നടന്നു: ചിത്രീകരണം ഒക്ടോബറിന് ആരംഭിക്കും

Janayugom Webdesk
September 28, 2022 11:05 am

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മഹാറാണി“യുടെ പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു. എസ്സ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ — സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക്
സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ക്യാമറ — ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല — സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ — സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം — സമീറ സനീഷ്, മേക്കപ്പ് — ജിത്തു പയ്യന്നൂർ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ — അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ — സാജു പൊറ്റയിൽക്കട ‚റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ — ഹിരൺ മോഹൻ, പി.ആർ.ഒ — പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് — എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് ‑അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Sum­ma­ry: new movie maha­rani shoot­ing begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.