22 December 2024, Sunday
KSFE Galaxy Chits Banner 2

ഹൃദയ വാൽവ് രോഗമുള്ളവർക്ക് പരുമല ആശുപത്രിയിൽ പുതിയ ശാസ്ത്രവിദ്യ

Janayugom Webdesk
പത്തനംതിട്ട
January 23, 2022 2:26 pm

ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവ് ചുരുങ്ങുന്ന രോഗികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലുടെ വാൽവ് ഘടിപ്പിച്ച കത്തിറ്റർ കടത്തിവിട്ട് പഴയ വാൽവിനു പകരമായി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് രൂപം നൽകിയതായി പരുമല സെന്റ്ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടിഎവിആർ (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലേസ്മെന്റ്) എന്ന മാര്‍ഗ്ഗമാണ് ഹൃദ്രോഗ വിദഗ്ദ്ധരായ ഡോക്ടർ മഹേഷ് നളിൻ കുമാർ, ഡോക്ടർ സാജൻ അഹമ്മദ്, ഡോക്ടർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ഈ രോഗമുണ്ടായിരുന്ന കായംകുളം സ്വദേശി ഹരിഹരൻ പിള്ള(73), തിരുവല്ല പുല്ലാട് സ്വദേശിനി റോസമ്മ മാത്യു(77) എന്നിവരിൽഈ ശസ്തക്രിയ നടത്തി.

മുന്ന് ദിവസത്തിനുള്ളിൽ ഇരുവരും പൂർണ ആരോഗ്യത്തോടെ ആശുപത്രിവിട്ടു. സാധാരണയായി അയോർട്ടിക് വാൽവ് ചുരുങ്ങുന്ന അവസ്ഥയിൽ ഉള്ള രോഗികളിൽ ഹൃദയശാസ്ത്രക്രിയ നടത്തി വാൽവ് മാറ്റി വയ്ക്കുന്ന രീതിയാണ് അവലംബിച്ച് വരുന്നത്, പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലും ഹൃദയം തുറന്നുള്ള ശാസ്ത്രക്രിയ സങ്കിർണവും അപകടം നിറഞ്ഞതുമാണ്. കൂടാതെ രോഗി പൂർണാരോഗ്യവസ്ഥയിലേക്ക് തിരികെ വരാൻ കാലതാമസം നേരിടുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ 30 ലക്ഷത്തിൽ അധികം ചിലവ് വരുന്ന ഈ സാങ്കേതികവിദ്യ ഇതിന്റെ പകുതിയോളം ചിലവവിൽ ആണ് സെന്റ്ഗ്രിഗോറിസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിജയകരമായി പുറത്തിയാക്കിയത്. ഇത് കേരളത്തിലെ രോഗികൾക്ക് ആശ്വാസവും വാൽവ് ചുരുങ്ങുന്ന രോഗവസ്ഥയിലൂടെ കടന്ന് പോകുന്ന രോഗികൾക്ക് പ്രതീക്ഷയുമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Eng­lish Sum­ma­ry: New sci­ence at Paru­mala Hos­pi­tal for peo­ple with heart valve disease

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.