മൊബൈല്‍ ഫോണുകളിലേക്ക് അറിയാത്ത കോളുകള്‍ വരുന്നത് കണ്ടെത്താന്‍ ട്രൂ കോളര്‍ ആപ്പ് സംവിധാനമാണ് ഇതുവരെ നമ്മള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇനി ട്രൂ കോളര്‍ ഇല്ലാതെ തന്നെ നമ്പറുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന രീതി അവതിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് ഇത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ അറിയിച്ചു.
നിങ്ങളുടെ ഫോണുകളില്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ അണ്‍ നോണ്‍ നമ്പര്‍ ഏതെന്ന് കണ്ടെത്താന്‍ ധാരാളം സ്വകാര്യ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇവയില്‍ ഒന്നാണ് ട്രൂ കോളറും. ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സേവ് ചെയ്തിരിക്കുന്ന പേര് എന്താണോ അതാണ് ആപ്പിലും ദൃശ്യമാക്കുന്നത്. എന്നാല്‍ തിരിച്ചറിയിൽ രേഖയിലെ അതേ പേര് തന്നെ സ്ക്രീനിൽ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടെലികോം വകുപ്പ് പുതിയ സംവിധാനത്തിലൂടെ.
English Summary: New system coming soon after truecaller
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.