10 January 2025, Friday
KSFE Galaxy Chits Banner 2

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ന്യൂസിലന്‍ഡ് അതിര്‍ത്തികള്‍ തുറക്കുന്നു

Janayugom Webdesk
കാൻബെറ
March 16, 2022 11:09 am

അന്താരാഷ്ട്ര യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ന്യൂസിലന്‍ഡ്. ഏപ്രിൽ 12 മുതൽ ഓസ്‌ട്രേലിയക്കാർക്ക് ന്യൂസിലന്‍ഡിലേക്ക് കടക്കാമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ ബുധനാഴ്ച പറഞ്ഞു.

പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ ന്യൂസിലാൻഡ് അതിർത്തികൾ വീണ്ടും തുറക്കാന്‍ സാധിച്ചതായും ജസീന്ദ പറഞ്ഞു.

അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള വിസ ഇളവുകളില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മെയ് 1 മുതൽ രാജ്യത്ത് പ്രവേശിക്കാം. നടപടി രാജ്യത്തെ സാമ്പത്തികശേഷി വീണ്ടെടുപ്പിന് സഹായകരമാകുമെന്നും ജസീന്ദ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: New Zealand opens bor­ders for inter­na­tion­al travelers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.