ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാല്‍ നെറുകയില്‍ കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം. സന്തോഷ് മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
അമ്മ കുഞ്ഞിന് പാല് കൊടുത്ത ശേഷം ഉറങ്ങിപ്പോയിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്റെ വായില്‍ നിന്ന് രക്തം വരുന്ന സാഹചര്യമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. പൊലീസ് സംഭവസ്ഥലത്തും ആശുപത്രിയിലും എത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary; Newborn baby died in tribal colony
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.