22 September 2024, Sunday
KSFE Galaxy Chits Banner 2

വാര്‍ത്തകള്‍ ചുരുക്കത്തില്‍

Janayugom Webdesk
തിരുവനന്തപുരം
February 6, 2022 3:00 pm

1. കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസ്സുകള്‍ വീണ്ടും ഓഫ്‌ലൈനായി നടത്തും. സ്കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തുക . 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തന്നെ തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

2. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. കേരളത്തില്‍, കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമേ ഇന്ന് അനുവദിക്കൂ. തുടര്‍ച്ചയായി മൂന്നാം തവണയാണ് വാരാന്ത്യ ലോക്കഡോണ്‍ ഏര്‍പ്പെടുത്തുന്നത് . അതിനിടെ, കേരളം ഉയര്‍ന്ന കൊവിഡ് രോഗമുക്തി നിരക്കും പ്രതിദിന കേസുകളുടെ കുറവും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു.

3. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരമൊരുക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ് ഇതിനുള്ള അവസരം. ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

4. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.

അതിനിടെ മന്ത്രിയെ കാണണമെന്ന് വാവാ സുരേഷ് പറഞ്ഞതോടെ മന്ത്രി വി വാസവനും ആശുപത്രിയിലെത്തി.

5. ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക്ക​ര്‍ അന്തരിച്ചു. 92 വയസായിരുന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ടർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണു ല​താ മ​ങ്കേ​ഷ്ക​റെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ലതാ മങ്കേഷ്കറുടെ വിയോഗത്തില്‍ രാഷ്ട്രീയ‑സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

6. അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ല​ത മ​ങ്കേ​ഷ്ക്ക​റുടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ട​ക്കും. പൂ​ര്‍​ണ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ വൈ​കി​ട്ട് 6.30 ന് ​ആ​ണ് സം​സ്കാ​രം. ല​ത മ​ങ്കേ​ഷ്ക്ക​റു​ടെ വി​യോ​ഗ​ത്തി​ല്‍ രാ​ജ്യ​ത്ത് ര​ണ്ടു ദി​വ​സം ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക ര​ണ്ട് ദി​വ​സം പ​കു​തി താഴ്ത്തിക്കെട്ടും.

7. ജമ്മുകശ്മീര്‍ അതിർത്തിയിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പാകിസ്ഥാന്‍ സ്വദേശികളെ ഇന്ത്യന്‍ സൈന്യം വെടിവച്ചുകൊന്നു. മൂന്ന് പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരെയാണ് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചു കൊന്നത്. ഞായറാഴ്ച പുലർച്ചെ 2.30ഓടെ സാംബ സെക്ടറിലായിരുന്നു സംഭവം. ഇവിടെ നിന്ന് 36 പാക്കറ്റ് ഹെറോയിൻ പിടിച്ചെടുത്തു.

8. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ക്കും. പ​ല​ഘ​ട്ട​ങ്ങ​ളാ​യാ​ണ് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ക. 9–12 വ​രെ​യു​ള്ള ക്ലാ​സു ക​ള്‍ ഈ ​മാ​സം ഏ​ഴി​ന് തു​റ​ക്കും. ന​ഴ്‌​സ​റി മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഓ​ൺ​ലൈ​നാ​യി തു​ട​രും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് തു​ട​ങ്ങി​യ എ​ല്ലാ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചാ​വും സ്കൂ​ൾ തുറക്കുക.

9. ഓ​​​സ്ട്രി​​​യ​​​യി​​​ലെ ടൈ​​​റോ​​​ളില്‍ മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രു സ്ത്രീയ്ക്ക് ​​​പ​​​രി​​​ക്കേറ്റു. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​ഡു​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടമുണ്ടായത്. ഈ​​​യാ​​​ഴ്ച മേഖലയിൽ പ​​​ല​​​ത​​​വ​​​ണ മ​​​ഞ്ഞു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് നൽകിയിരുന്നു.

10. ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരക്കൂട്ടം കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.