1. കുന്നിറങ്ങുമ്പോൾ നനവിലും കുളിരിലും മറവിലും തിരിവിലും അരുണകിരണനു കരുതലാണ് തെന്നിവീഴാതെ വേണം മണ്ണിനെ പുൽകാൻ 2. താഴ് വാരത്തിലെത്തിയാൽ ചൂടിന് കിറുക്കാണ് വല്ലാത്ത ഉച്ചക്കിറുക്ക്, വട്ടസൂര്യന്റെ കണ്ണിലോ, തീയാണ് ഒച്ചയിടുന്ന പാതകൾ പേടിച്ചു കറുത്തതു കണ്ടോ? 3. അതിരു കടന്നപ്പോൾ ചുരവും വാളയാറും കഴിഞ്ഞപ്പോൾ മണ്ണിനു ചോപ്പിന്റെ മാദകലഹരി കാറ്റിനു വരിനെല്ലിൻമണം വാനമാകെ പ്രണയനിലാക്കവിതകൾ 4. ആലുവാപ്പുഴ കടന്നാൽ ആൾക്കൂട്ടമൊഴുകുമാരവം ആശ്വാസത്തിന്റെ വിയർപ്പുചാലുകൾ പാളമിറങ്ങിയകലും രവം 5. സാന്ധ്യസൂര്യചുംബനത്തിൽ ആനമ്രവതിയായ് ചക്രവാളം ആകാശക്കണ്ണുകളടയ്ക്കുമ്പോൾ ഞെക്കുവിളക്കുകൾ തെളിയിച്ചു വീഥികൾ തിരയുന്നതെന്നെയോ നിന്നെയോ, പ്രണയിനിമാരെയോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.