26 December 2024, Thursday
KSFE Galaxy Chits Banner 2

ടിപ്പർ കയറിയി ഒന്‍പത് വയസുകാരിക്ക് പരിക്ക്

Janayugom Webdesk
കടയ്ക്കൽ
April 28, 2022 9:53 pm

കാലുകളിലൂടെ ടിപ്പർ കയറിയിറങ്ങി വിദ്യാർഥിനിയ്ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഗോവിന്ദമംഗലം കടമാൻമൂട് എസ് ആർ മന്ദിരത്തിൽ ബിനുവിന്റേയും സിന്ധുവിന്റേയും മകൾ ശ്രീനന്ദ (9) യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിങ്ങേലി ജംഗ്ഷന് സമീപം വ്യാഴാഴ്ച പകൽ 8.30നാണ് സംഭവം. കടയ്ക്കൽ ഗവ. ടൗൺ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ സഹോദരിയോടൊപ്പം ട്യൂഷൻ ക്ലാസിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. പാറ ക്വാറിയിൽ നിന്നും ലോഡ് എടുക്കുന്നതിനായി പന്തളംമുക്ക് ഭാഗത്ത് നിന്നും വന്ന ടിപ്പർ കുട്ടിയുടെ കാല്പാദങ്ങളിലൂടെ കയറിയിറങ്ങുകയായിരുന്നു. ശ്രീനന്ദയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ട പൂയപ്പള്ളി സ്വദേശിയായ ഡ്രൈവർ ഷെരീഫ് പിന്നീട് പൊലീസിൽ കീഴടങ്ങി. ടിപ്പർ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.