9 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 19, 2024
September 17, 2024
September 17, 2024
September 15, 2024
August 24, 2024
August 21, 2024
July 23, 2024
July 23, 2024
July 22, 2024

നിപ : രോഗ നിയന്ത്രണത്തിനും നീരീക്ഷണ പ്രവർത്തനക്കർക്കുമായി വകുപ്പുകളുടെ പ്രവർത്തനംഏകോപിപ്പിക്കും,  മന്ത്രി ജെ ചിഞ്ചു റാണി

Janayugom Webdesk
കോഴിക്കോട്
September 19, 2023 11:48 am

കോഴിക്കോട് ജില്ലയിലെ നിപ്പാ ബാധിത പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അന്വേഷണ പരിവേഷണ സംഘത്തിൻറെ സാന്നിധ്യത്തിൽ മന്ത്രി ജെ. ചിഞ്ചു റാണി അവലോകനം ചെയ്തു. കോഴിക്കോട് ജില്ലയിലെ രോഗബാധിത പ്രദേശങ്ങളിൽ കാട്ടുപന്നികൾ മരണപ്പെട്ടത് സംബന്ധിച്ചും, വളർത്തു കുതിര മരണപ്പെട്ടത് സംബന്ധിച്ചും സാമ്പിൾ ശേഖരണം, ബോധവൽക്കരണ നടപടികൾ തുടങ്ങിയ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ പഴന്തിനി വവ്വാലുകളുടെ കോളനികൾ കണ്ടെത്തുകയും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതായി കോഴിക്കോട് ജില്ലാതല സംഘം അറിയിച്ചു.
ജില്ലയിൽ കർഷകരുടെ ഭീതി അകറ്റുന്നതിനും ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ എന്തുകൊണ്ടാണ് ആവർത്തിച്ചു നിപ്പാ വരുന്നത് എന്ന കാര്യവും നിപ്പ രോഗബാധയുടെ ജന്തുജന്യ ഉറവിടം സംബന്ധിച്ച് കൂടുതൽ ഗവേഷണവും പര്യവേഷണവും നടത്തുവാൻ വെറ്റിനറി സർവകലാശാല രൂപീകരിച്ച ദൗത്യസംഘവും കേന്ദ്ര പര്യവേഷണ സംഘവും യോജിച്ച് പ്രവർത്തിക്കാൻ മന്ത്രി നിർദേശിച്ചു. ഇന്നുമുതൽ വന്യജീവികൾ മരണപ്പെട്ടാൽ ഉടനെ തന്നെ അവയുടെ സാമ്പിൾ എടുക്കുവാനും സ്രവപരിശോധന നടത്തുവാനും ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കുവാൻ വനം വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും തമ്മിൽ ഏകോപിച്ച് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.

രോഗബാധിത പ്രദേശങ്ങളിലെ വവ്വാലുകൾ, പന്നികൾ എന്നിവയ്ക്ക് പുറമേ കൂടുതൽ ഇനം മൃഗങ്ങളുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുക്കുന്നതിനും ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈറിസ്ക് അനിമൽ ഡിസീസസ് ൽ പരിശോധിപ്പിക്കുന്നതിനും തീരുമാനിച്ചു . കേന്ദ്ര സംഘത്തിൻറെ നിർദ്ദേശപ്രകാരം പ്രദേശത്തെ പ്രത്യേക രോഗ പരിശോധനയും എല്ലാ വർഷവും നടത്തുന്ന രോഗ പരിശോധനയും മുടക്കം കൂടാതെ സ്ഥിരമായി നടത്തുവാനും തീരുമാനിച്ചു.
വളർത്തു പന്നികളിൽ രോഗബാധ സാധ്യത കുറയ്ക്കുന്നതിന് പന്നി ഫാമുകളിൽ വവ്വാലിന്റെ പ്രവേശനം തടയുന്ന വലകൾ സ്ഥാപിക്കുന്നതിനും കർഷകർക്ക് ബോധവൽക്കരണ നടപടികൾ നടത്തുന്നതിനും തീരുമാനിച്ചു.
രോഗബാധയിൽ ശമനം ഉണ്ടാകുന്നതുവരെ വളർത്തു മൃഗങ്ങളുടെ ഗതാഗതം തടയുന്നതിന് കേന്ദ്രസംഘം നൽകിയ നിർദ്ദേശം അംഗീകരിച്ചു. ഭാവിയിൽ ഉണ്ടാകുന്ന ജന്തു ജന്യ രോഗങ്ങളുടെ പ്രതിരോധത്തിനായി സംസ്ഥാനതല ഏകാരോഗ്യ ദൗത്യസംഘവും ജില്ലാതല ഏകാരോഗ്യ ദൗത്യസംഘവും രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.

ഏകാരോഗ്യ ദൗത്യസംഘത്തിൽ ആരോഗ്യ മൃഗസംരക്ഷണ തദ്ദേശസ്വയംഭരണ റവന്യൂ വനം വന്യജീവി വകുപ്പുകളുടെ ഏകോപനം ആറുമാസത്തിലൊരിക്കൽ വിലയിരുത്തുന്നതിനും തീരുമാനിച്ചു . വകുപ്പ് തയ്യാറാക്കുന്ന നിപ്പ SOP(standard oper­a­tion pro­ce­dure) ഉടൻ പുറത്തിറക്കുവാനും ബഹു മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണവ് ജ്യോതി നാഥ് ഐ എ എസ് , മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോക്ടർ: എ കൗശികൻ ഐഎഎസ് ‚അഡിഷണൽ ഡയറക്ടർ , ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ ‚ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർ എന്നിവര്‍ പങ്കെടുത്തു.

മരണപ്പെട്ട മുഹമ്മദാലിയുടെ വീട് കേന്ദ്ര സംഘം സന്ദര്‍ശിച്ചു. പരിസര പ്രദേശത്തുള്ള പൂച്ച ‚ആട് ‚പശു എന്നിവയില്‍ നിന്നും സാമ്പിള്‍ ശേഖരണം നടത്തി. മരണപ്പെട്ടയാളുടെ കൃഷി സ്ഥലത്തുള്ള പഴം തീനി വവ്വാലുകളുടെ സ്രവ സാമ്പിളുകളും ശേഖരിക്കും.

Eng­lish Sum­ma­ry: Nipah: Depart­men­tal activ­i­ties to be coor­di­nat­ed for dis­ease con­trol and sur­veil­lance, Min­is­ter J Chinchu Rani
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.