18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 2, 2024
October 7, 2024
April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024
April 15, 2024
March 31, 2024

നിതീഷ്‌കുമാര്‍ ഡി രാജയുമായി കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2022 10:34 pm

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തി ജനറല്‍ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ച് ചർച്ച നടത്തിയെന്നും ആര്‍എസ്എസ്-ബിജെപി സ്വേച്ഛാധിപത്യ ദുർഭരണത്തിനെതിരെ യോജിപ്പിന്റെ ഇന്ത്യന്‍ മാതൃക ഉയര്‍ന്നുവരുമെന്നും നിതീഷ് കുമാറിനൊപ്പം മാധ്യമങ്ങളെ കണ്ട രാജ പറഞ്ഞു. ബിഹാറില്‍ ബിജെപി സഖ്യമുപേക്ഷിച്ച് മഹാസഖ്യത്തിലെത്തിയ നിതീഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ബിഹാറിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അവിടെ മാത്രമായി ഒതുങ്ങി നില്ക്കില്ലെന്നും രാജ പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനത്തെത്തിയ നിതീഷ് കുമാറിനെ സ്വീകരിച്ച രാജ മാര്‍ക്സ്, അംബേദ്കര്‍ എന്നിവരെ കുറിച്ചുള്ള പുസ്തകം സമ്മാനമായി നല്കി. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശം ചൗത്താല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെയും നിതീഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു. ഇടതുപാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്നാല്‍ രാജ്യത്ത് അതു വലിയ കാര്യമാകുമെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: Nitish Kumar met with D Raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.