6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

July 6, 2022
July 5, 2022
July 4, 2022
July 2, 2022
July 2, 2022
June 30, 2022
June 29, 2022
June 28, 2022
June 27, 2022
June 27, 2022

വിജയ് ബാബുവിനെതിരെ നടപടിയില്ല; ഐസിസി കമ്മിറ്റിയില്‍ നിന്ന് കുക്കു പരമേശ്വരനും ശ്വേത മേനോനും രാജിവച്ചു

Janayugom Webdesk
കൊച്ചി
May 3, 2022 2:08 pm

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിലുള്ള മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ഐസിസിയില്‍ നിന്ന് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വച്ചു. ഇന്നലെ മാലാ പാര്‍വതി രാജിവച്ചിരുന്നു.അതേസമയം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്നും പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.

‘തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു’ എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ഇതില്‍ കടുത്ത വിയോജിപ്പുണ്ടെന്ന് മാലാ പാര്‍വതി ഇന്നലെ പറഞ്ഞിരുന്നു. 

Eng­lish Summary:No action against Vijay Babu; Kuku Para­meswaran and Shwetha Menon resign from ICC committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.