29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 17, 2025
March 3, 2025
February 13, 2025
January 30, 2025
October 14, 2024
October 10, 2024
October 8, 2024
October 7, 2024
October 7, 2024

നിയമസഭയില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കില്ല; വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്ന് സ്പീക്കര്‍

Janayugom Webdesk
June 27, 2022 6:28 pm

നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. നിയമസഭ റിപ്പോര്‍ട്ട് ചെയ്യാന്‍ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം സുരക്ഷയുടെ ഭാഗമായി പാസ് പരിശോധിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ അത് ചില ആശയക്കുഴപ്പമുണ്ടാക്കി. തുടര്‍ന്ന് പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചു. പാസ് പുതുക്കാതെ പഴയ പാസ് ഉള്ളവര്‍ക്കും പ്രവേശനം നല്‍കി. എന്നാല്‍ മാധ്യമവിലക്ക് എന്നത് കുറച്ച് കടന്നു പോയി. ചിലകാര്യങ്ങള്‍ പ്രചരിപ്പിച്ചത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു.

പാസ് ചോദിച്ചത് കുറച്ച് പേര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവും. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമില്ല. അത് അബദ്ധത്തില്‍ കൊടുത്ത വാര്‍ത്തായി തോന്നുന്നില്ല. സഭാ നടപടികള്‍ ലഭ്യമാക്കുന്നത് സഭാ ടിവി വഴിയാണ്. ചാനല്‍ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്.

സഭയില്‍ ഇന്ന് വലിയ പ്രതിഷേധം നടന്നു. പ്രതിപക്ഷത്തിന്റെ മാത്രമല്ല ഭരണപക്ഷത്തിന്റെ പ്രതിഷേധവും സഭ ടിവിയില്‍ കാണിച്ചിട്ടില്ല. സഭ ടിവി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കുകയെന്നതാണ് സഭ ടിവി രീതി. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിച്ചില്ല. സഭയില്‍ ബാഡ്ജും പ്ലക്കാര്‍ഡും പ്രദര്‍ശിപ്പിക്കാനാകില്ല എന്നത് സഭ നിയമമാണ്. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മര്‍ദ്ദം നടപ്പാക്കാന്‍ സഭാ ചട്ടം അനുവദിക്കുന്നില്ല. ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Eng­lish Summary:No ban on media per­sons in the Assem­bly; The speak­er said the news was orga­nized and planned
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.