ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയം പാര്‍ട്ടി ചര്‍ച്ചയ്ക്കെടുത്തു. ലോക്ഡൗൺ കാലയളവില്‍ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയ സംഭവത്തെത്തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ജോൺസന്റെ രാജി ആവശ്യപ്പെട്ട് 54 കൺസർവേറ്റീവ് എംപിമാർ കത്ത് നൽകിയിട്ടുണ്ടെന്ന് എംപി സർ ഗ്രഹാം ബ്രാഡി പറഞ്ഞു. സ്ഥാനത്ത് തുടരാൻ ജോൺസന് 180 കൺസർവേറ്റീവ് നിയമസഭാംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്.
ഹൗസ് ഓഫ് കോമൺസിൽ 359 എംപിമാരാണ് കണസര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. 2020 നും 2021 നും ഇടയിൽ ലോക്ഡൗൺ നിലവിലിരിക്കെ നിരവധി പാർട്ടികൾ ഡൗണിങ് സ്ട്രീറ്റിൽ നടന്നതായി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. പാര്‍ട്ടികളില്‍ ജോൺസണും സർക്കാരിലെ മറ്റ് മുതിർന്ന മന്ത്രിമാരും പങ്കെടുത്തതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പാർട്ടികളിൽ പങ്കെടുത്തതിന് ജോൺസൺ ക്ഷമാപണം നടത്തിയിരുന്നു.
English Summary:No-confidence motion against Boris Johnson
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.